15 വർഷമായി നാട്ടിൽ പോകാത്ത പ്രവാസി മലയാളി റിയാദിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ

Keralam News Pravasi

റിയാദ്: 15 വർഷമായി നാട്ടിൽ പോകാത്ത പ്രവാസി മലയാളി റിയാദിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ. കൊല്ലം പറവൂര്‍ സ്വദേശി രാമചന്ദ്രന്‍ (65) ആണ് മരിച്ചത്. നിരവധി വർഷം പ്രവാസിയായ രാമചന്ദ്രൻ 15 വര്‍ഷമായിട്ട് നാട്ടില്‍ പോയിരുന്നില്ല. ഇയാളുടെ ഭാര്യ സുഭദ്രാദേവി ഒരു വാഹനാപകടത്തില്‍ രണ്ടു വര്‍ഷം മുന്നെ മരണപ്പെട്ടിരുന്നു.

പിതാവ്: വേലായുധന്‍. മാതാവ്: സുമതി