പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ വശീകരിച്ച്‌ പീഡിപ്പിച്ച കേസിലെ 3 പ്രതികൾ അറസ്റ്റിൽ

Crime Local News

കല്ലമ്പലം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ വശീകരിച്ച്‌ കൊണ്ടുപോയി നിരവധി സ്ഥലങ്ങളില്‍ കൊണ്ടുപോയി ഒന്നിലധികം തവണ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ. കുടവൂര്‍ സ്വദേശികളായ അപ്പു എന്ന് വിളിക്കുന്ന രാഹുല്‍ (21), നിശാദ് (25), സെമിന്‍ (35) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

രാഹുലാണ് ആദ്യം പെണ്‍കുട്ടിയെ പ്രണയം നടിച്ചു കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചത്. ഈ വിവരമറിഞ്ഞ അയല്‍വാസിയായ നിശാദും കൂട്ടുകാരനായ ശെമി എന്ന് വിളിക്കുന്ന സെമിനും ചേര്‍ന്ന് ഇക്കാര്യം പറഞ്ഞ് പെണ്‍കുട്ടിയുടെ വീടിനടുത്ത് വെച്ചും ശെമിയുടെ വീട്ടില്‍ കൊണ്ടുപോയും പീഡിപ്പിക്കുകയായിരുന്നു. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നു വരുന്നതായി പൊലീസ് അറിയിച്ചു.