ബംഗളൂരു റൂട്ടിൽ രണ്ട് കെഎസ്ആർടിസി ബസുകളുടെ സർവീസ് വെട്ടിക്കുറച്ചതിൽ പ്രതിഷേധം ;കോഴിക്കോട് കെ. സ്വിഫ്റ്റ് ബസ് ഉപരോധിച്ച് ബിഎംഎസ് പ്രവർത്തകർ

Interview News

കോഴിക്കോട് : കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ബിഎംഎസ് പ്രവർത്തകർ ഉപരോധിക്കുന്നു. നേരത്തെ തീരുമാനിച്ചുറപ്പിച്ച ബംഗളൂരു റൂട്ട് പിൻവലിച്ച് കെ സ്വിഫ്റ്റിന് നൽകിയതിൽ പ്രതിഷേധിച്ചാണ് ഉപരോധം.

കെഎസ്ആർടിസിയുടെ സർവീസുകളൊന്നും വെട്ടിക്കുറയ്ക്കില്ലെന്നായിരുന്നു കെ. സ്വിഫ്റ്റ് സർവീസ് തുടങ്ങുമ്പോൾ സർക്കാർ നൽകിയ വാഗ്ദാനം. എന്നാൽ വാഗ്ദാനം ലംഘിച്ച് സ്വിഫ്റ്റ് ബസ് സർവീസ് നടത്തുന്ന ബംഗളൂരു റൂട്ടിൽ രണ്ട് കെഎസ്ആർടിസി ബസുകളുടെ സർവീസാണ് വെട്ടിക്കുറച്ചിരിക്കുന്നത്. ഇതിൽ പ്രതിഷേധവുമായിട്ടാണ് കോഴിക്കോട് സ്റ്റാൻഡിൽ ബിഎംഎസ് പ്രവർത്തകർ ഉപരോധം നടത്തുന്നത്.

12 മണിക്ക് പുറപ്പെടേണ്ട ബംഗളൂരു കെഎസ്ആർടിസി സ്വിഫ്റ്റ് തടഞ്ഞ പ്രതിഷേധക്കാർ ബസ് പോകാൻ അനുവദിക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. വർഷങ്ങളായി കോഴിക്കോട് ഡിപ്പോയിൽ നിന്ന് ബംഗളൂരുവിലേക്ക് സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി. സർവീസാണ് ഇപ്പോൾ വെട്ടിയത്.