ഇവിടെ താമസിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് 24 ലക്ഷം രൂപ… ഒരു നിബന്ധന മാത്രം

Feature International News

ഈ ഇറ്റാലിയന്‍ ഗ്രാമത്തിലേക്ക് താമസം മാറിയാല്‍ 24 ലക്ഷം രൂപ നമ്മുക്ക് ഇങ്ങോട്ട് കിട്ടും. പൊതുവെ മറ്റൊരു സ്ഥലത്തേക്ക് താമസം മാറുമ്പോള്‍ ചിലവുകള്‍ ഉണ്ടാകും. അപ്പോഴാണ് ഇത്തരത്തില്‍ ഒരു ഓഫര്‍. എന്നാല്‍ അതിനൊരു നിബന്ധനയുള്ളത് ഇവിടെ താമസിക്കാന്‍ എത്തുന്നവര്‍ ഒരു ബിസിനസ് കൂടി തുടങ്ങണം എന്നാണ്.

ഇറ്റലിയുടെ തെക്ക് ഭാഗത്തുള്ള കെലാബ്രിയ എന്ന പ്രദേശത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. 2000 പേര്‍ മാത്രം താമസിക്കുന്ന ഗ്രാമത്തില്‍ ജനസംഖ്യ കുറയുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനൊരു പദ്ധതി. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഗ്രാമത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ബിസിനസ് തുടങ്ങണമെന്നുള്ള നിബന്ധന ഉള്ളത്. ഇതിലൂടെയൊക്കെ ഉറങ്ങിക്കിടക്കുന്ന ഗ്രാമത്തെ ഉണര്‍ത്തുക എന്നതാണ് ലക്ഷ്യം.

“ആക്റ്റീവ് റസിഡന്‍സി ഇന്‍കം” എന്ന പുതിയ പദ്ധതിയിലാണ് മൂന്ന് വര്‍ഷത്തേക്ക് ഗ്രാന്റ് നല്‍കുന്നത്. 2800 യൂറോ(24,73,774 രൂപ) ആണ് നല്‍കുക. 40 വയസില്‍ താഴെയുള്ളവരെയാണ് പദ്ധതിയുടെ ഭാഗമാക്കാന്‍ ഉദ്ദേശിക്കുന്നത്. താമസിക്കാനുള്ള അപേക്ഷക്ക് അനുമതി ലഭിച്ചാല്‍ 90 ദിവസത്തിനകം ഗ്രാമത്തിലേക്ക് താമസം മാറണം. ഫാം, റെസ്റ്റോറന്‍്, ബാര്‍ തുടങ്ങി ഏത് ബിസിനസാണ് തുടങ്ങാന്‍ ഉദ്ദേശിക്കുന്നത് എന്നതിന്റെ കൃത്യമായ പദ്ധതി തയ്യാറാക്കണം.

അതേസമയം, ഈ പ്രദേശങ്ങളിലേക്ക് ആളുകളെ ആകര്‍ഷിക്കുക, ഉപയോഗപ്പെടുത്താത്ത പ്രദേശങ്ങള്‍, കോണ്‍ഫറന്‍സ് ഹാളുകള്‍ അതിവേഗ ഇന്റര്‍നെറ്റ് എന്നിവയെല്ലാം ഉപയോഗപ്പെടുത്തി നാടിനെ വികസിപ്പിക്കുക എന്നതാണ് ലക്ഷ്യം എന്ന് അല്‍ടോമോന്റെ മേയര്‍ ജിയാന്‍പിയട്രോ കൊപ്പോള പറഞ്ഞു. ഇതൊരു സാമൂഹ്യ ഉള്‍പ്പെടുത്തലിന്റെ പരീക്ഷണം ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കടലും പര്‍വ്വതങ്ങളും ചേര്‍ന്ന ഒരു മനോഹര പ്രദേശമാണിത്. കലാബ്രിയയിലെ മിക്ക പ്രദേശങ്ങളിലും 5000 ത്തില്‍ താഴെയാണ് ജനസംഖ്യ. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനോടൊപ്പം സാമൂഹ്യ പ്രതിസന്ധിയും നേരിടുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഗ്രാമങ്ങളെ പുരുജ്ജീവിക്കാനാണ് പദ്ധതി ഉദ്ദേശിക്കുന്നത്.