അത്യപൂര്‍വമായ ‘മേഘപ്പുലികളെ’ കണ്ടെത്തി ; വൈറലായി ചിത്രങ്ങൾ

India News

കൊഹിമ: അത്യപൂര്‍വ മൃഗമായ മേഘപ്പുലിയെ നാഗാലാന്‍റില്‍ ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിക്ക് സമീപം കണ്ടെത്തി. ഇത്രയും ഉയരമേറിയ പ്രദേശത്ത് മേഘപ്പുലിയെ കണ്ടെത്തുന്നത് ആദ്യമായാണ്. മേഖലയിലെ ജൈവ വൈവിധ്യത്തെക്കുറിച്ച് പഠനം നടത്താനായി വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി എന്ന എന്‍ജിഒ ക്യാമറകള്‍ സ്ഥാപിച്ചിരുന്നതിലാണ് പുലിയുടെ ചിത്രം പതിഞ്ഞത്.

സരാമതീ പര്‍വതത്തിന് സമീപത്തായി രണ്ട് മുതിര്‍ന്ന പുലികളെയും ഒരു കുട്ടിപ്പുലിയെയുമാണ് കണ്ടത്. ഒരു മീറ്റര്‍ മാത്രം ഉയരമുള്ള പുലികളുടെ കൂട്ടത്തില്‍ വലിപ്പും കുറഞ്ഞവയാണ് മേഘപ്പുലികള്‍.

11 മുതല്‍ 20 കിലോ വരെ ഭാരമുണ്ടാവാറുള്ള ഇവയുടെ തൊലിപ്പുറത്തുള്ള മേഘരൂപത്തിലുള്ള ചില പാടുകള്‍ കാണപ്പെടുന്നതിനാലാണ് ക്ലൗഡഡ് ലെപ്പേര്‍ഡ്‌സ് എന്ന് വിളിക്കുന്നത്. ഹിമാലയത്തിന്റെ താഴ്വരകളിലും തെക്കു കിഴക്കന്‍ ഏഷ്യയിലും കാണപ്പെടുന്ന ഇവർക്ക് ചെറിയ കാലുകളും വീതിയേറിയ പാദങ്ങളുമാണുള്ളത്. മേഘപ്പുലികൾ അതിവേഗക്കാരും മരം കയറാന്‍ വിദഗ്ധരുമാണ്. ഇളം മഞ്ഞ നിറത്തിലും കടും തവിട്ട് നിറത്തിലും ഇവയെ കണ്ടെത്തിയിട്ടുണ്ട്.