തകർപ്പൻ ഫോമിലുള്ള ബ്ലാസ്റ്റേഴ്‌സ് കിരീടം നേടും – ഐ.എം. വിജയൻ

India Keralam News Sports

വാസ്‌കോ ഡ ഗാമ: തകർപ്പൻ ഫോമിലുള്ള കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണത്തെ ഐഎസ്എല്‍ കിരീടം നേടുമെന്ന് ഇന്ത്യന്‍ ഇതിഹാസ ഫുട്ബോളര്‍ ഐ എം വിജയൻ. ബ്ലാസ്റ്റേഴ്സിന്റെ മുൻതാരം സന്ദേശ് ജിംഗാൻ കളിക്കുന്ന എടികെ മോഹൻ ബഗാനെ ഫൈനലിൽ എതിരാളികളായി കിട്ടണമെന്നാണ് തന്റെ ആഗ്രഹമെന്നും വിജയൻ മാധ്യമങ്ങളോട് പ്രതികരിച്ചു. സീസണില്‍ മികച്ച പോരാട്ടം പുറത്തെടുത്ത് പോയിന്റ് പട്ടികയിൽ ഒന്നാമതായിരുന്ന ജംഷഡ്‌പൂര്‍ എഫ്‌സിയെ സെമിയിൽ മലര്‍ത്തിയടിച്ചാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തിയത്. ഇരുപാദങ്ങളിലുമായി ഒന്നിനെതിരെ രണ്ട് ഗോളിനാണ് തോൽപ്പിച്ചത്.

എടികെ മോഹന്‍ ബഗാന്‍- ഹൈദരാബാദ് എഫ്‌സി രണ്ടാം സെമി വിജയികളെ ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ നേരിടും. 2016ന് ശേഷം ആദ്യമായിട്ടാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തുന്നത്.