കണ്ണൂരിൽ പെട്രോൾ പമ്പ് ജീവനക്കാരന് നേരെ ഗുണ്ടാ ആക്രമണം

Crime Local News

കണ്ണൂര്‍: പെട്രോൾ പമ്പ് ജീവനക്കാരന് നേരെ ഗുണ്ടാ ആക്രമണം. ഇന്നലെ രാത്രി ഏച്ചൂർ സിആ‌ർ പെട്രോൾ പമ്പിലാണ് സംഭവം നടന്നത്. സ്ഥലവിൽപനയുമായി ബന്ധപ്പെട്ട കമ്മീഷൻ തുകയെ ചൊല്ലിയായിരുന്നു മർദ്ദനം.
മർദ്ദനമേറ്റ പ്രദീപന്റെ പരാതിയിൽ പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കണ്ണൂർ ഭദ്രൻ എന്ന മഹേഷ്, ഗിരീഷൻ, സിബിൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.