40,000 ത്തിനോടടുത്ത് സ്വർണ്ണവില ; തുടർച്ചയായ വർധനവ്

Keralam News

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയരുന്നു. തുടർച്ചയായ മൂന്നാമത്തെ ദിവസവും സ്വർണ വില ഉയർന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 20 രൂപ കൂടി വർധിച്ചതോടെ 4955 രൂപയാണ് ഇന്നത്തെ വിപണി വില. ഒരു പവൻ സ്വർണത്തിന് 160 രൂപ കൂടിയതോടെ 39640 രൂപയായി. കഴിഞ്ഞ ദിവസങ്ങളിലും സ്വർണവിലയിൽ തുടർച്ചയായ വർധനവ് രേഖപ്പെടുത്തിയിരുന്നു.

സംസ്ഥാനത്ത് 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന്റെ വില 20 രൂപ വർധിച്ചതോടെ 4095 രൂപയായി. വെള്ളിയുടെ വിലയിലായിലും തുടർച്ചയായ വർധനവാണ് ഉണ്ടാകുന്നത്. വെള്ളിക്ക് ഒരു രൂപ വർധിച്ച് 75 രൂപയായി. ഇന്നലെ 74 രൂപയായിരുന്നു വെള്ളിയുടെ വില. തുടർച്ചയായ മൂന്നാമത്തെ ദിവസമാണ് വെള്ളിയിൽ ഒരു രൂപയുടെ വീതം വർധനവ് ഉണ്ടാകുന്നത്. അതേസമയം 925 ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയായി തുടരുകയാണ്.