സലാലയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

News Pravasi

സലാല: ഒമാനിൽ ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി മരിച്ചു. കോഴിക്കോട് നന്തി സ്വദേശി വീരവഞ്ചേരി കീളത്ത് താഴെക്കുനി റഫീഖ് (55) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ 18 ദിവസമായി സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു റഫീഖ്.

28 വര്‍ഷമായി സലാല മില്‍സ് കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: അസ്മ, മക്കള്‍: റാനിഷ്, ഫര്‍ഹാന.

നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.