അട്ടപ്പാടിയിൽ റോഡ് പണിക്കെത്തിയ സ്ത്രീയെയും യുവാവിനെയും മര്‍ദിച്ച സംഭവത്തിൽ സിഐക്കെതിരെ കേസെടുത്തു

Crime Local News

അട്ടപ്പാടി : റോഡ് പണിക്കെത്തിയ സ്ത്രീയേയും യുവാവിനെയും മര്‍ദിച്ചെന്ന പരാതിയിൽ കോഴിക്കാട് നല്ലളം സിഐക്കെതിരെ അഗളി പൊലീസ് കേസെടുത്തു. അട്ടപ്പാടി സ്വദേശി കൂടിയായ സിഐ കൃഷ്ണനെതിരെയാണ് കേസ്. റോഡ് പണിക്കായി എത്തിയ തമിഴ്‌നാട് കൃഷണഗിരി സ്വദേശിനി മരതകത്തിനും തൊടുപുഴ സ്വദേശി അലക്‌സിനുമാണ് മര്‍ദനമേറ്റത്.

ശനിയാഴ്ച്ച രാത്രി 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. റോഡ് പണി കഴിഞ്ഞ് താത്കാലിക താമസ സ്ഥലത്ത് പാര്‍ക്ക് ചെയ്ത ടിപ്പര്‍ ലോറിയില്‍ വിശ്രമിക്കുകയായിരുന്ന അലക്‌സിനെ അഗളി ഭാഗത്തേക്ക് പോകുകയായിരുന്ന മദ്യലഹരിയിലായിരുന്ന സിഐ കെ കൃഷ്ണന്‍ അഗളി സിഐയാണെന്ന് പറഞ്ഞ് അസഭ്യവാക്കുകള്‍ പറയുകയും തുടര്‍ന്ന് മര്‍ദ്ദിക്കുകയും ചെയ്‌തെന്നാണ് പരാതി.

2009 ല്‍ അട്ടപ്പാടിയിലെ ആദിവാസി വിഭാഗത്തില്‍ നിന്നും ആദ്യമായി എസ്‌ഐ പോസ്റ്റിലെത്തിയ കൃഷ്ണന് 2019 ലാണ് സിഐയായി പ്രൊമോഷന്‍ ലഭിച്ചത്.