ഗുജറാത്തിൽ ഇഫ്താർ വിരുന്നിനിടെ കല്ലേറ്; വർഗീയ കലാപം

Crime India News Religion

ഗുജറാത്ത് : ഗുജറാത്തിലെ ഹിമ്മത്ത് നഗറിൽ വർഗീയ കലാപം. തിങ്കളാഴ്ച രാത്രിയാണ് ഇവിടെ രണ്ട് മതവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായത്. വൈകീട്ട് നടന്ന ഇഫ്‌താർ വിരുന്നിനിടെ കല്ലേറുണ്ടായതിനു പിന്നാലെ ഇരു വിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. പെട്രോൾ ബോംബുകളും എറിഞ്ഞിരുന്നു. ആക്രമണത്തെ തുടർന്ന് പോലീസ് ലാത്തി വീശിയാണ് കലാപകാരികളെ പിരിച്ചുവിട്ടത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

ഞായറാഴ്ച രാമ നവമി ദിനത്തിലും സമാനമായ കലാപം ഉണ്ടായിരുന്നു. ആക്രമണത്തിൽ നിരവധി കടകളും വാഹനങ്ങളും വീടുകളുമൊക്കെ അഗ്നിക്കിരയായിരുന്നു.