ബൈക്ക് മോഷണക്കേസില്‍ മൂന്ന് പേര്‍പെരിന്തല്‍മണ്ണയില്‍ പിടിയില്‍

Crime Local News

പെരിന്തൽമണ്ണ: ബൈക്ക് മോഷണക്കേസില്‍ മൂന്ന് പേര്‍ പെരിന്തല്‍മണ്ണയില്‍ പിടിയില്‍. മുഹമ്മദ് ബിലാല്‍ (23),മുഹമ്മദ് ഫസലു (23), അനന്തു (25)എന്നിവരെയാണ് പെരിന്തൽമണ്ണ പോലീസ് പിടികൂടിയത്.
പള്‍സര്‍/ഡോമിനര്‍/NS/Duke ബൈക്കുകള്‍ വീടുകളില്‍ നിന്നും റോഡ് സൈഡിലെ പാര്‍ക്കിംഗില്‍ നിന്നും രാത്രിയില്‍ മോഷ്ടിക്കുന്നതാണ് ഇവരുടെ രീതി.മോഷ്ടിച്ച ബൈക്കുകളില്‍ ഫേക്ക് നമ്പർ വച്ച് പെട്രോള്‍ പമ്പുകളില്‍ നിന്ന് ഫുള്‍ടാങ്ക് പെട്രോളടിച്ച് ക്യാഷ് കൊടുക്കാതെ ബൈക്കെടുത്ത് പോവുന്നതും ഇവര്‍ ചെയ്തിട്ടുണ്ട്.പെരിന്തല്‍മണ്ണ,പാലക്കാട്,കോങ്ങാട്,വളാഞ്ചേരി,മലപ്പുറം,പൊന്നാനി,താനൂര്‍,തുടങ്ങി 12 ഓളം ബൈക്കുകളും കോങ്ങാട് ക്ഷേത്രത്തിലും മോഷണം നടത്തിയതായി പറയുന്നുണ്ട്. ഏതെങ്കിലും സ്റ്റേഷനില്‍ വാറന്‍റുണ്ടെങ്കില്‍ അറിയിക്കുക.