വിവാഹ സൽക്കാരത്തിനിടെ പാട്ട് നി‍ര്‍ത്തിയതിൽ പ്രകോപിതരായി ആക്രമണം ; രണ്ട് പേ‍‍ര്‍ക്ക് കുത്തേറ്റു

Crime India News

നാ​ഗ്പൂ‍ർ: വിവാഹ സൽക്കാര ആഘോഷങ്ങൾക്കിടെയുണ്ടായ ആക്രമണത്തിൽ രണ്ട് പേർക്ക് കുത്തേറ്റു. നാഗ്പൂരിലെ കപിൽനഗറിൽ ഞായറാഴ്ചയാണ് സംഭവം നടന്നത്. ആഘോഷങ്ങൾക്കിടെ വച്ച പാട്ട് നി‍ര്‍ത്തിയതിൽ പ്രകോപിതരായ നാല് മദ്യപരാണ് ആക്രമണം നടത്തിയത്. വരന്റെ സുഹൃത്തിനും വധുവിന്റെ സഹോദരനും ആക്രമണത്തിൽ കുത്തേറ്റു.

ശനിയാഴ്ച നടന്ന വിവാഹത്തിന്റെ റിസ്പഷൻ ഞായറാഴ്ച വരന് വീടിന് സമീപത്തുവച്ച് നടക്കുന്നതിനിടെയായിരുന്നു സംഭവങ്ങൾ അരങ്ങേറിയത്. പാട്ട് നി‍ര്‍ത്തിയതോടെ നാല് പേരും പ്രശ്നങ്ങളുണ്ടാക്കുകയും സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തതോടെ ഇടപെട്ട വരന്റെ സുഹൃത്തിനും വധുവിന്റെ സഹോദരനും കുത്തേൽക്കുകയായിരുന്നു.