പത്തനംതിട്ടയിൽ പതിനാലുകാരി തൂങ്ങി മരിച്ച നിലയിൽ

Keralam News

പത്തനംതിട്ട: ജോലിക്ക് പോയി തിരിച്ചെത്തിയ അച്ഛനും അമ്മയും കണ്ടത് മകളുടെ ജീവനറ്റ ശരീരം. പത്തനംതിട്ട ചിറ്റാരിൽ പതിനാലുകാരിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വീടിനകത്ത് തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. അമ്മയും അച്ഛനും ജോലി കഴിഞ്ഞു വീടെത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടത്.

സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരിക്കുന്നത്. സംഭവത്തിൽ പോലീസ് കേസെടുക്കുകയും അന്വേഷണം തുടങ്ങുകയും ചെയ്തു. ഇൻക്വിസ്റ് നടപടികളെല്ലാം കഴിഞ്ഞു മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് പോസ്റ്റ് മോർട്ടത്തിനായി കൊണ്ടുപോയിട്ടുണ്ട്.