കെ -റെയിൽ പദ്ധതി രേഖ ആവശ്യപ്പെട്ട് സിപിഐ

Keralam News Politics

തിരുവനന്തപുരം : കെ-റെയില്‍ പദ്ധതിയുടെ വിശദമായ പദ്ധതി രേഖ ആവശ്യപ്പെട്ട് സിപിഐ . പദ്ധതിയുടെ ഡിപിആര്‍ കണ്ട് പരിശോധിച്ച ശേഷം മാത്രം തുടര്‍നിലപാട് എടുക്കുകയുള്ളു . ഉഭയകക്ഷി ചര്‍ച്ചയില്‍ സിപിഐഎമ്മിനെ ഈ നിലപാട് അറിയിക്കുമെന്നും സിപിഐ വ്യക്തമാക്കി. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നേരത്തെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിരുന്നു. സിപിഐഎമ്മിനെ നിലപാടറിയിക്കാനുള്ള തീരുമാനം സിപിഐയിലെ ഉള്‍പാര്‍ട്ടി സമ്മര്‍ദം മൂലമെന്നാണ് സൂചന. രൂപരേഖ പുറത്തുവിടുന്നത് വരെ പദ്ധതിയെ പരസ്യമായി തള്ളേണ്ടെന്നാണ് സിപിഐ തീരുമാനം.