നിലമ്പൂരിൽ ഒന്നരക്കോടിയുടെ കുഴല്‍പണവുമായി രണ്ട് പേർ പിടിയിൽ

Crime Local News

മലപ്പുറം: നിലമ്പൂരിൽ ഒന്നരക്കോടിയുടെ കുഴല്‍പണവുമായി രണ്ട് പേർ പിടിയിൽ. ഒരു കോടി 56 ലക്ഷം രൂപയുടെ കുഴൽപണവുമായി കൊടുവള്ളി മാനിപുരം സ്വദേശികളായ കരുവാരക്കോട് മുഹമ്മദ് സാലിഹ്,വാഴപൊയിൽ ഷബീർ അലി എന്നിവരാണ് അറസ്റ്റിലായത്.

കാറില്‍ രഹസ്യ അറകളുണ്ടാക്കിയാണ് പ്രതികൾ പണം ഒളിപ്പിച്ചിരുന്നത്. ബെംഗളുരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് കൊണ്ടുവരികയായിരുന്നു പണമാണ് പിടികൂടിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ പതിമൂന്നര കോടിയുടെ കുഴല്‍പ്പണമാണ് മലപ്പുറത്ത് പൊലീസ് പിടിച്ചെടുത്തത്.