ബോളിവുഡ് നടൻ അനുപം ശ്യാം അന്തരിച്ചു

Entertainment India News

മുംബൈ: ഓസ്‌ക്കാർ പുരസ്ക്കാരം നേടിയ സ്ലംഡോഗ് മില്ല്യണയറിലെ അഭിനേതാവും പ്രശസ്ത ബോളിവുഡ് നടനുമായ അനുപം ശ്യാം അന്തരിച്ചു. വൃക്ക സംബന്ധമായ രോഗം മൂലം ചികിത്സയിലായിരുന്ന അദ്ദേഹത്തെ രോഗം അധികമായതിനെ തുടർന്ന് ഒരാഴ്ച മുൻപ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. തിങ്കളാഴ്ച രാവിലെയായിരുന്നു മരണം.

അനുപം ശ്യാമിന്റെ സുഹൃത്തും അഭിനേതാവുമായ യശ്പാല്‍ ശര്‍മ്മയാണ് മരണവാർത്ത പുറത്തുവിട്ടത്. യശ്പാല്‍ ശര്‍മ്മയും അദ്ദേഹത്തിന്റെ രണ്ടു സഹോദരങ്ങളും മരണസമയത്ത് ഒപ്പമുണ്ടായിരുന്നു. ഇന്ന് ശവസംസ്കാരം നടക്കും.

സ്ലംഡോഗ് മില്ല്യണയര്‍, ബാന്‍ഡിറ്റ് ക്വീന്‍ ഹ്യൂടങ്ങിയ സിനിമകളിലൂടെയും മന്‍ കി ആവാസ്: പ്രതിഗ്യ എന്ന ടെലിവിഷൻ പരമ്പരയിലൂടെയും പ്രശസ്തനായ നടനാണ് അനുപം ശ്യാം. ദില്‍ സേ, സത്യാ, ഹസാറോണ്‍ ഖ്വയിഷെയിന്‍ ഐസി, ലഗാന്‍ എന്നെ സിനിമകൾ നിരവധി നിരൂപക പ്രശംസകളും അഭിനന്ദനങ്ങളും അദ്ദേഹത്തിന് നേടികൊടുത്തിരുന്നു. മൻ കി ആവാസ്: പ്രതിജ്ഞ’ യുടെ രണ്ടാം ഭാഗം ചിത്രീകരിക്കുന്നതിനിടയിലാണ് അദ്ദേഹത്തെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.