മന്ത്രി പുത്രനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എഫ്.ഐ.ടീ.യുടെ ജനകീയ പ്രതിഷേധം

News

മലപ്പുറം: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ സമരം ചെയുന്ന കര്‍ഷകര്‍ക്ക് നേരെ മന്ത്രി പുത്രന്‍ അടക്കമുള്ള ബി.ജെ.പി നേതാക്കളുടെ ആസൂത്രിത നരനായാട്ടിനെതിരെ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍സ് മലപ്പുറം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു.

എഫ്.ഐ.ടീ.യു ജില്ലാ പ്രസിഡന്റ് കൃഷ്ണന്‍ കുനിയില്‍ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ഫസല്‍ തിരൂര്‍ക്കാട്, ആരിഫ് ചുണ്ടയില്‍ മുജീബ് കൊലോളമ്പ് തുടങ്ങിയവര്‍ സംസാരിച്ചു. സൈതാലി വലമ്പൂര്‍, റഹീം പരപ്പനങ്ങാടി, അബ്ദുറഹ്മാന്‍ ചിറയില്‍, അഫ്‌സല്‍ ടീ, അബുലൈസ് മലപ്പുറം, അഹ്മദ് അനീസ് സികെ തുടങ്ങിയവര്‍ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കി.