ബൈക്കപകടത്തില്‍ മലപ്പുറത്തെ 21കാരന്‍ മരിച്ചു

Local News

താനൂര്‍ :തിരൂര്‍ ബോയ്‌സ് സ്‌കൂളിന്‌ സമീപമുണ്ടായ ബൈക്കപകടത്തില്‍ എളാരന്‍ കടപ്പുറത്തെ കെ.അന്‍ഷാദ് മോന്‍ (21) നിര്യാതനായി. പുലര്‍ച്ചെയോടെയാണ് അപകടം നടന്നത്. ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചാണ് പിറകിലിരുന്ന അന്‍ഷാദ് മോന്‍ തെറിച്ചു വീണുമരിച്ചത്. കോട്ടക്കല്‍ സ്വാകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വാഹനമോടിച്ചിരുന്ന ചിറക്കല്‍ പുന്നൂക്കില്‍ ഇടിയാട്ട്അരുണിന് നിസാര പരുക്കേറ്റു. അന്‍ഷാദ് മോന്റ മൃതദേഹം തിരൂര്‍ ഗവ:ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. കുഞ്ചിത്താനകത്ത് ഷംസുദ്ദീന്‍ റംല ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: റഊഫ് റഹിമാന്‍, ഫാസില്‍, നബീല്‍, ഷബീല്‍. കബറടക്കം വൈകിട്ട് വടക്കെ പള്ളിയില്‍ നടന്നു.