കൊടപ്പനക്കല്‍ തറവാട്ടില്‍ ഖുര്‍ആന്‍ ഹിഫ്‌ള് പൂര്‍ത്തികരിച്ചവരുടെ കൂട്ടത്തില്‍ ഇനി സയ്യിദ് അലി ദില്‍ദാര്‍ ശിഹാബ് തങ്ങളും.

Local News

മലപ്പുറം: പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍ ഖുര്‍ആന്‍ ഹിഫ്‌ള് പൂര്‍ത്തികരിച്ചവരുടെ കൂട്ടത്തില്‍ സയ്യിദ് അലി ദില്‍ദാര്‍ ശിഹാബ് തങ്ങളും.
പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍- സയ്യിദ ശമീമ എന്നിവരുടെ മകന്‍ സയ്യിദ് അലി ദില്‍ദാര്‍ ശിഹാബ് തങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ മന:പാഠമാക്കി. പാണക്കാട് സ്‌ട്രൈറ്റ്പാത്ത് സ്‌കൂള്‍ ഓഫ് ഖുര്‍ആനിലാണ് തങ്ങള്‍ പഠനം നടത്തിയത്. മൂന്നു വര്‍ഷംകൊണ്ടാണ്ട് ഹിഫ്‌ള് പൂര്‍ത്തീകരിച്ചത്.
പതിനഞ്ചുകാരനായ ദില്‍ദാര്‍ അലി ശിഹാബ് തങ്ങള്‍ നിലവില്‍ സ്‌ട്രൈറ്റ് പാത്ത് സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്. പാണക്കാട് കുടുംബത്തില്‍നിന്ന് നേരത്തെ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ മക്കളായ റാജിഹ് അലി ശിഹാബ് തങ്ങള്‍, സിദ്ഖ് അലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങളുടെ മകന്‍ മുഹമ്മദലി ശിഹാബ് തങ്ങള്‍, ഹമീദലി ശിഹാബ് തങ്ങളുടെ മകന്‍ മിയാസലി ശിഹാബ് തങ്ങള്‍ തുടങ്ങിയവരും ഹിഫ്‌ള് പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഒരു പിതാവെന്ന നിലയില്‍ ജീവിതത്തില്‍ ഏറെ സന്തോഷം പകരുന്നൊരു വാര്‍ത്തയാണെന്നും. പ്രിയപ്പെട്ട മകനെഓര്‍ത്ത് താന്‍ അഭിമാനിക്കുന്നുവെന്നും ഈ മഹത്തായ നേട്ടത്തില്‍ എന്റെ സന്തോഷവും അഭിമാനവുംവിവരണാതീതമാണെന്നും ബഷീറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

മകനെ സംബന്ധിച്ചിടത്തോളം ദൈര്‍ഘ്യമേറിയതും വെല്ലുവിളി നിറഞ്ഞതുമായ ഒരു യാത്രയായിരുന്നു അത്. പക്ഷേ അല്ലാഹുവിന്റെ കൃപയും മകന്റെ കഠിനാധ്വാനവും സ്ഥിരോത്സാഹവും കൊണ്ട് വിശുദ്ധ ഗ്രന്ഥംമനഃപാഠമാക്കുന്നതില്‍ അവന്‍ വിജയിച്ചു. ഈ മഹത്തായ നേട്ടം കൈവരിക്കാന്‍ മകനെ സഹായിച്ച പ്രിയപ്പെട്ടഅധ്യാപകരോടും ഈ പ്രയാണത്തില്‍ നിരന്തരം മകനെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവരോടും തങ്ങള്‍ നന്ദി രേഖപ്പെടുത്തി.