പ്രാർത്ഥനകൾ വിഫലം:സഹ്‌റബത്തൂൽ മരണത്തിന് കീഴടങ്ങി.

Local News

ചങ്ങരംകുളം :സഹായ ഹസ്തങ്ങൾക് കാത്തു നിൽക്കാതെ സഹ്‌റബത്തൂൽ മരണത്തിനു കീഴടങ്ങി.
പെരുമുക്ക് കിളിയൻകുന്നത്ത് മാളിയേക്കൽ സലീമിന്റെ മകൾ സഹ്റ ബത്തൂൽ (ആറ് വയസ്സ് )ആണ് മജ്ജ മാറ്റിവക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയമായതിനുശേഷം മരണത്തിന് കീഴടങ്ങിയത്.

ശനിയാഴ്ച കാലത്ത് 6 മണിയോടെയാണ് മരണം.
രണ്ട് ആഴ്ച മുമ്പാണ് മജ്ജ മാറ്റി വെക്കൽ ശസ്ത്രക്രിയ പൂർത്തിയായത്.ചികിത്സയിൽ ഇരിക്കെ മരണം സംഭവിക്കുകയായിരുന്നു.ഭീമമായ ചികിത്സ ചിലവ് കണ്ടെത്താൻ നാട്ടുകാർ ചികിത്സ സഹായ സമിതി രൂപീകരിക്കുകയും ചികിത്സക്കുള്ള പണം കണ്ടെത്തുകയും ചെയ്തിരുന്നു.

മാതാവ് സെമീമ,സഹോദരി ഖദീജ