വാലന്റൈൻസ് ദിനം : നിരോധനമേർപ്പെടുത്തിയിരുന്ന രാജ്യങ്ങൾ

India International News

മനസിലൊളിപ്പിച്ച പ്രണയത്തിന്റെ തുറന്നു പറച്ചിലുകൾ, സ്‌നേഹ സമ്മാനങ്ങൾ, പൂക്കൾ, ഒരുമിച്ചുള്ള യാത്രകൾ, ഭക്ഷണം….പ്രണയ ദിനമായ വാലന്റൈൻസ് ഡേ ഓരോരുത്തരും ഓരോ രീതിയിലാണ് ആഘോഷിക്കുന്നത്. എന്നാൽ ഈ ആഘോഷങ്ങളൊന്നുമില്ലാതിരുന്ന രാജ്യങ്ങളുണ്ടായിരുന്നു ലോകത്ത്. ഇവിടെ വാലന്റൈൻസ് ദിനത്തിന് വിലക്കേർപ്പെടുത്തിയിരുന്നു ചിലയിടത്ത് ഇത്തരം ആഘോഷങ്ങൾ നിയമവിരുദ്ധമായും പ്രഖ്യാപിച്ചിരുന്നു.

സൗദി അറേബ്യയിൽ വാലന്റൈൻസ് ദിനാഘോഷങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുനിരത്തിൽ സമ്മാനങ്ങൾ കൈമാറുകയോ, വാലന്റൈൻസ് ദിനം ആഘോഷിക്കുകയോ ചെയ്താൽ അറസ്റ്റ് ചെയ്യുകയും ശിക്ഷ നടപ്പാക്കുകയും ചെയ്യും. അതെ സമയം പാകിസ്ഥാൻ പ്രസിഡന്റായിരുന്ന മംനൂൺ ഹുസൈനാണ് പാകിസ്താൻ പൗരന്മാരോട് വാലന്റൈൻസ് ദിനാഘോഷത്തിൽ നിന്ന് വിട്ട് നിൽക്കാൻ പറഞ്ഞിരുന്നു . പൊതുനിരത്തിൽ വാലന്റൈൻസ് ദിനത്തിന്റെ യാതൊരു വിധത്തിലുള്ള അടയാളങ്ങളും പാടില്ലെന്നും പറഞ്ഞിരുന്നു . മലേഷ്യ ,ഇറാൻ എന്നിവിടങ്ങളിലും വാലന്റൈൻസ് ദിനാഘോഷങ്ങൾക്ക് നിരോധിച്ചിട്ടുണ്ട് .