ചാര്‍ജിങ് അഡാപ്റ്റര്‍ , കളിപ്പാട്ടങ്ങള്‍, ലിപ്സ്റ്റിക്ക് , പീലേഴ്സ് എന്നിയിലെല്ലാം സ്വര്‍ണം.

Breaking Crime News

മലപ്പുറം :കോഴിക്കോട് എയർപോർട്ടിൽ ജനുവരി 28 നു വന്നിറങ്ങിയ 3 യാത്രക്കാരിൽ നിന്നായി 1 കിലോഗ്രാം സ്വർണം പിടികൂടി . എയർ ഇന്ത്യ ഫ്ലൈറ്റ് IX 346 ഇൽ ദുബായിൽ നിന്നും വന്ന കാസർഗോഡ് സ്വദേശി അബ്ദു റഹിമാൻ (43) കൊണ്ടുവന്ന ചാർജിങ് അഡാപ്‌റ്റർ , കളിപ്പാട്ടങ്ങൾ, ലിപ്സ്റ്റിക്ക് , പീലേഴ്‌സ് എന്നിവ സംശയം തോന്നി കസ്റ്റംസ് പിടിച്ചു വെക്കുകയും വിദഗ്ധ സഹായത്തോടെ പരിശോധന നടത്തുകയും ഉരുക്കി വേർതിരിച്ചെടുക്കുകയും
ചെയ്തപ്പോഴാണ് വിപണിയിൽ 25.62 ലക്ഷം രൂപ വിലവരുന്ന 451 ഗ്രാം സ്വർണം കുറെ കഷണങ്ങളാക്കി അവയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് .

ദുബായ് ഫ്ലൈറ്റ് FZ 429 ഇൽ
ദുബായിൽ നിന്നും വന്ന കാസർഗോഡ് സ്വദേശികളായ ഗഫൂർ അഹമ്മദ് (39)
അബ്ദുൽ റഹിമാൻ (53) എന്നീ
രണ്ടു യാത്രക്കാരുടെ കൈവശം ഉണ്ടായിരുന്ന കാർട്ടുൻ ബോക്സ്കൾ സംശയം തോന്നി കസ്റ്റംസ് പിടിച്ചു വെക്കുകയും വിദഗ്ധ സഹായത്തോടെ പരിശോധന നടത്തുകയും ചെയ്തപ്പോഴാണ് അവയിൽ തകിടുകളുടെ രൂപത്തിൽ സ്വർണം ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് . ഉരുക്കി വേർതിരിച്ചപ്പോൾ കിട്ടിയത് വിപണിയിൽ യഥാക്രമം 16.59 ലക്ഷം രൂപയും 19.54 ലക്ഷം രൂപയും
വിലവരുന്ന 292 ഗ്രാം, 344 ഗ്രാം തൂക്കം വരുന്ന സ്വർണമാണ് .

ഈ മൂന്നു കേസുകളിലും വിശദമായ തുടരന്വേഷണം കസ്റ്റംസ് ആരംഭിച്ചു