മൻസൂറിന്റെ കൊലപാതകം; സിപിഎംക്കാരായ പ്രതികൾക്ക് ഉപാധികളോടെ ജാമ്യം

Crime Keralam News

കൊച്ചി: കണ്ണൂരിലെ മുസ്ലീം ലീഗ് പ്രവർത്തകനായിരുന്ന മൻസൂറിനെ കൊലപ്പെടുത്തിയ കേസിൽ ഹൈകോടതി പ്രതികൾക്ക് ഉപാധികളോടെ ജാമ്യം നൽകി. ഒന്നാം പ്രതിയായ ഷിനോസ് ഉൾപ്പെടെയുള്ള സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരായ പത്ത് പ്രതികൾക്കാണ് കോടതി ജാമ്യം നൽകിയത്. കോടതി ആവശ്യങ്ങൾക്കല്ലാതെ കണ്ണൂരിലേക്ക് പോകരുതെന്ന കർശന ഉപാധികൾ വെച്ചാണ് ജാമ്യം.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടന്ന ഏപ്രിൽ ആറിന് രാത്രിയായിരുന്നു പുനലൂർ പുല്ലൂക്കര സ്വദേശിയായ മൻസൂറിനെ കൊലപ്പെടുത്തിയത്. സിപിഎം പ്രവ‍ർത്തകരായിരുന്നു കൊലപാതകത്തിന് പിന്നിൽ. കൂത്തുപറമ്പിൽ ലീഗിന്റെ ബൂത്ത് ഏജന്റും മൻസൂറിന്റെ സഹോദരനുമായ മുഹ്സിനെ കൂടെ കൊല്ലപെടുത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. സിപിഎം പ്രവ‍ർത്തകർ നടത്തിയ ബോംബാക്രമണത്തിൽ കാര്യമായി പരിക്കേറ്റ മൻസൂറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷപ്പെടുത്താനായില്ല.

പോലീസ് അന്വേഷണത്തിൽ കൊലപാതകത്തിന് കാരണം രാഷ്ട്രീയ വൈരാഗ്യമാണെന്ന് കണ്ടെത്തി. ആക്രമണം നടത്തിയ സ്ഥലത്തു നിന്നും ഒന്നാം പ്രതിയേയും ഷിനോസിന്റെ ഫോണിലുള്ള തെളിവ് വെച്ച് ബാക്കി പ്രതികളെയും കണ്ടെത്തുകയായിരുന്നു. ലോക്കൽ പോലീസ് അന്വേഷിച്ച കേസ് പിനീട് ക്രൈബ്രാഞ്ച് അന്വേഷിക്കുകയായിരുന്നു. വാട്ട്സ്ആപ്പ് വഴി പ്രതികൾ ഗൂഢാലോചന നടത്തിയതെയായി ക്രൈംബ്രാഞ്ച് കണ്ടെത്തി. ആകെ പതിനൊന്ന് പ്രതികളുള്ള കേസിൽ ഒൻപത് പേർ ജയിലിലും, ഒരാൾ തൂങ്ങി മരിക്കുകയും, മറ്റൊരാൾ ഒളിവിലുമാണ്.