1200മീറ്റര്‍ നീളത്തിലുള്ള ഖുര്‍ആന്‍. രണ്ടുവര്‍ഷത്തെ പ്രയത്‌നത്തിനൊടുവില്‍ ജസീം വേള്‍ഡ് ഗിന്നസ് ബുക്കിലേക്ക്

News

മലപ്പുറം: 1200 മീറ്റര്‍ നീളത്തിലുള്ള ഖുര്‍ആന്‍ സ്വന്തം കൈപ്പടയിലെഴുതി മലപ്പുറം ചെറുമുക്കിലെ ജസീം വേള്‍ഡ് ഗിന്നസ് ബുക്കില്‍ സ്ഥാനം നേടുകയാണ്. ലോകത്ത് ഇതിന് മുന്‍പ് ഈജിപ്തില്‍ മാത്രമാണ് ഇത്രയും നീളത്തിലുള്ള ഖുര്‍ആന്‍ ഉണ്ടായിരുന്നത്. അതും 700 മീറ്റര്‍ നീളത്തിലുള്ള ഖുറാഅന്‍ നെയാണ് ജസീം മറികടന്ന് ഗിന്നസ് ബുക്കില്‍ സ്ഥാനം നേടുന്നത്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഡിസംബര്‍ 17ന് കോഴിക്കോട് നടക്കുമെന്ന് പാണക്കാട് മുനവറലി തങ്ങള്‍ പറഞ്ഞു.
നൂറുശതമാനവും ഖുര്‍ആനോട് നീതി പുലര്‍ത്തിയാണ് ഇത് തയ്യാറാക്കിയിട്ടുള്ളതെന്നും മുനവറലി തങ്ങള്‍ അഭിപ്രായപ്പെട്ടു. ചെമ്പ്രയിലെ ദര്‍സില്‍ നിന്നാണ് ജെസീബിന് ഇത് എഴുതാനുള്ള പ്രചോദനം ലഭിച്ചതെന്ന് പറഞ്ഞു.
നിലവിലുള്ള റെക്കാഡിനെ ഭേദിച്ച് തയ്യാറാക്കിയ ഈ വലിയ ഖുര്‍ആന്‍ അച്ചടിയെ പോലും മറികടന്ന് സ്വന്തംകൈപ്പടയില്‍ എഴുതിയ പ്രയത്‌നത്തെ യാണ് അത്ഭുതകരമായി കാണേണ്ടതെന്നും,അംഗീകരിക്കേണ്ടതെന്നും തങ്ങള്‍ ജസീമിനെ മുന്‍നിര്‍ത്തി പറഞ്ഞു.
ഇതിന്റെ പ്രകാശനം കൂടിയായിരുന്നു പാണക്കാട്ട് മുനവ്വറലി തങ്ങള്‍ നിര്‍വഹിച്ചത്.