ഒളിമ്പിക്സിൽ വെങ്കലം സ്വന്തമാക്കി പി.വി. സിന്ധു

India News Sports

ടോക്യോ: ടോക്യോയിലെ ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് വേണ്ടി വെങ്കലം നേടി പി.വി. സിന്ധു. ഇന്നു നടന്ന ലൂസേഴ്‌സ് ഫൈനലില്‍ ചൈനീസ് താരം ഹീ ബിങ്ജിയാവോയെ 21-13, 21-15 എന്ന സ്‌കോറിൽ തോൽപ്പിച്ചാണ് സിന്ധു വെങ്കലമണിഞ്ഞത്.

ഈ വർഷത്തെ ഒളിംപിക്സിൽ കൂടെ മെഡൽ നേടുന്നതോടെ ഒളിംപിക്സിൽ രണ്ടു വ്യക്തഗത മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന ബഹുമതിയും സിന്ധുവിന് സ്വന്തമാക്കാനായി. സെമിയിൽ ദക്ഷിണകൊറിയന്‍ താരത്തോടൊപ്പമുള്ള മത്സരത്തിൽ ഉണ്ടായ പിഴവുകളെല്ലാം പരിഹരിച്ചുള്ള കളിയായിരുന്നു ഇന്ന് സിന്ധു കാഴ്ച വെച്ചത്. മത്സരത്തിന്റെ 25 മിനിറ്റിനു മുൻപ് തന്നെ കളിയിൽ അവർ ലീഡ് ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം നടന്ന സെമി മത്സരത്തില്‍ ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങ്ങിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധു തോൽവി ഏറ്റുവാങ്ങിയത്. സിന്ധു രാജ്യത്തിന്റെ സ്വർണ മെഡൽ പ്രതീക്ഷയായിരുന്നുവെങ്കിലും ഈ അഭിമാനനേട്ടം എല്ലാ ഇന്ത്യക്കാരും ആഘോഷിക്കുകയാണ്.