മലപ്പുറത്ത് ഭാര്യാ സഹോദരനെ കുത്തി കൊലപ്പെടുത്താന്‍ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

News

മലപ്പുറം: തിരൂര്‍ തെക്കുംമുറി സ്വദേശിയെ വീട്ടില്‍ കയറി കത്തികൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ വാളമരുതൂര്‍ സ്വദേശി അമ്മാട്ടില്‍ വിനീഷ്(37)നെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രിയില്‍ ഭാര്യാ സഹോദരനോടുള്ള വിരോധത്താല്‍ തെക്കുംമുറിയിലെ വീട്ടിലെത്തി അക്രമം ഉണ്ടാക്കുകയും തടയാന്‍ ശ്രമിച്ച യുവാവിനെ ഇയാള്‍ കത്തികൊണ്ട് വയറിന് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. വീട്ടുകാര്‍ ഉടനെ തന്നെ പോലീസില്‍ വിവരമറിയിച്ചതില്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഓട്ടോയുമായി അക്രമം കാട്ടിയ ഇയാളെ മല്‍പ്പിടുത്തത്തിലൂടെ പിടികൂടുകയായിരുന്നു. വയറിനു ഗുരുതര പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തിരൂര്‍ സി.ഐ ജിജോ എം.ജെ യുടെ നേതൃത്വത്തില്‍ എസ്.ഐ ജിഷില്‍.വി സീനിയര്‍ സി.പി.ഒ ഷിജിത്ത് കെ.കെ, ജിനേഷ്. കെ സി.പി.ഒ അക്ബര്‍, അബ്ദുള്ള എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.