17കാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം : പ്രതി റിമാന്റില്‍

Crime Local News

മഞ്ചേരി : പതിനേഴുകാരിയെ പ്രണയം നടിച്ച് കാറില്‍ തട്ടിക്കൊണ്ടു പോയി ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്ന കേസില്‍ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്ത പ്രതി റിമാന്റില്‍. മഞ്ചേരി മംഗലശ്ശേരി സ്രാമ്പിക്കല്‍ ഫര്‍ഷാദ് (23)നെയാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച മഞ്ചേരി പൊലീസ് ഇന്‍സ്പെക്ടര്‍ റിയാസ് ചാക്കീരി അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ അഞ്ചിന് ഉച്ചക്ക് രണ്ട് മണിക്കാണ് സംഭവം. മഞ്ചേരി പാണ്ടിക്കാട് റോഡിലെ വ്യാപാര സമുച്ചയത്തിനു സമീപത്തു നിന്ന് മുള്ളമ്പാറ സ്വദേശിനിയായ പെണ്‍കുട്ടിയെ കാറില്‍ കയറ്റി മാലാംകുളത്ത് വ്യൂപോയിന്റില്‍ കൊണ്ടു പോയി മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി ജഡ്ജി എസ് നസീറ പ്രതിയെ ഈ മാസം 25 വരെ റിമാന്റ് ചെയത് മഞ്ചേരി സ്പെഷ്യല്‍ സബ് ജയിലിലേക്കയച്ചു.

റിപ്പോര്‍ട്ട്: ബഷീര്‍ കല്ലായി