മിഠായി നല്‍കി വശീകരിച്ച് 11 കാരിയെ പീഡിപ്പിച്ച 73 കാരനെ റിമാന്റ് ചെയ്തു

Crime Local News

മഞ്ചേരി : മിഠായി നല്‍കി വശീകരിച്ച് പതിനൊന്നുകാരിയെ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയെന്ന കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത വയോധികനെ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി റിമാന്റ് ചെയ്തു. പാലപ്പെട്ടി സ്‌കൂള്‍പ്പടി കണ്ടക്കാട്ട് അബ്ദുല്‍ ഖാദര്‍ (73)നെയാണ് ജഡ്ജി എസ് നസീറ റിമാന്റ് ചെയ്തത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് സ്‌കൂള്‍ ബസ് കാത്തു നല്‍ക്കുകയായിരുന്ന കുട്ടിക്ക് പ്രതി മിഠായി വാങ്ങി നല്‍കുകയായിരുന്നു. മൂന്നിന് രാവിലെ കുട്ടിയെ തൊട്ടടുത്തുള്ള തന്റെ വീടിന്റെ പുറത്തുള്ള റൂമിലേക്ക് കൊണ്ടു പോയി മാനഹാനി വരുത്തി. ആഗസ്റ്റ് നാലിന് വീടിന്റെ ബെഡ്റൂമിലേക്ക് കൊണ്ടുപോയി മൊബൈലില്‍ വീഡിയോ കാണിച്ചു നല്‍കുകയും ലൈംഗികാതിക്രമം നടത്തിയെന്നുമാണ് കേസ്. പരാതിയെ തുടര്‍ന്ന് ആഗസ്റ്റ് 11ന് പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതി ഈ മാസം 25 വരെ റിമാന്റ് ചെയ്ത് മഞ്ചേരി സ്പെഷ്യല്‍ സബ് ജയിലിലേക്കയച്ചു.

റിപ്പോര്‍ട്ട്: ബഷീര്‍ കല്ലായി