അഞ്ച് മദ്‌റസകള്‍ക്കു കൂടി അംഗീകാരംസമസ്ത മദ്‌റസകളുടെ എണ്ണം 10649 ആയി

News Religion

ചേളാരി: അഞ്ച് മദ്‌റസകള്‍ക്കു കൂടി അംഗീകാരം. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി അഞ്ച് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടുകൂടി സമസ്ത മദ്‌റസകളുടെ എണ്ണം 10649 ആയി. ദാറുസ്സലാം സ്‌കൂള്‍ മദ്‌റസ, മണക്കടവ് (കോഴിക്കോട്), തന്‍വീറുല്‍ ഇസ്‌ലാം ഉറുദു മദ്‌റസ അക്ബര്‍ റോഡ്, മൈസൂര്‍ (കര്‍ണാടക), ബിലാല്‍ മക്തബ് മദ്‌റസ, സിഡ്‌കോ, മുതലിപാളയം, തിരുപ്പൂര്‍, നൂറുല്‍ ഹുദാ മദ്‌റസ കാട്ടൂര്‍, മേട്ടുപാളയം, കോയമ്പത്തൂര്‍ (തമിഴ്‌നാട്), ഹാദിയ സെന്റര്‍ മദ്‌റസ അജ്മാന്‍ എന്നീ മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
പ്രസിഡണ്ട് പി.കെ. മൂസക്കുട്ടി ഹസ്‌റത്ത് അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കെ. ഉമര്‍ ഫൈസി മുക്കം, എ.വി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി കൂരിയാട്, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, എം.സി. മായിന്‍ ഹാജി, ഡോ. എന്‍.എ.എം. അബ്ദുല്‍ഖാദിര്‍, കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മായില്‍ കുഞ്ഞു ഹാജി മാന്നാര്‍, എസ്. സഈദ് മുസ്‌ലിയാര്‍ വിഴിഞ്ഞം, എം. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ കൊടക് ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.