മഞ്ചേരി ചെരണി ഉദ്യാന്‍ പാര്‍ക്കില്‍ 17കാരിക്ക് പീഡനം : യുവാവ് റിമാന്റില്‍

Crime Local News

മഞ്ചേരി : പ്രണയം നടിച്ച് പതിനേഴുകാരിയെ ചെരണി ഉദ്യാന്‍ പാര്‍ക്കില്‍ കൊണ്ടുപോയി ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്ത യുവാവിനെ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി റിമാന്റ് ചെയ്തു. അരീക്കോട് വിളയില്‍ ചെറിയപറമ്പ് കരിമ്പനക്കല്‍ മൂത്തേടത്ത് മുഹമ്മദ് റബീഹ് (23)നെയാണ് 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത് മഞ്ചേരി സ്പെഷ്യല്‍ സബ്ജയിലിലേക്കയച്ചത്.
ഇന്‍സ്റ്റഗ്രമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രതി പ്രണയം നടിച്ച് വശത്താക്കിയാണ് പീഡിപ്പിച്ചത്. 2023 മാര്‍ച്ച് 18ന് പെണ്‍കുട്ടി പഠിക്കുന്ന സ്‌കൂളില്‍ നിന്നും സ്‌കൂട്ടറില്‍ മഞ്ചേരി ചെരണി ഉദ്യാന്‍ പാര്‍ക്കിലേക്ക് കൊണ്ടു പോവുകയായിരുന്നു. പാര്‍ക്കിലെ ബാത്റൂമില്‍ കൊണ്ടു പോയി പെണ്‍കുട്ടിയെ ബാലാല്‍സംഗം ചെയ്തുവെന്നാണ് കേസ്. 2023 ഫെബ്രുവരി 19ന് പെണ്‍കുട്ടിയെ മഞ്ചേരി തുറക്കല്‍ കച്ചേരിപ്പടി ബൈപ്പാസിലെ ഹോട്ടലില്‍ കൊണ്ടുപോയി മാനഭംഗപ്പെടുത്തിയതായും പരാതിയുണ്ട്. പെണ്‍കുട്ടി പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ 24നാണ് പ്രതി അറസ്റ്റിലാകുന്നത്. അരീക്കോട് പൊലീസ് ഇന്‍സ്പെക്ടര്‍ എ അബ്ബാസലിയാണ് കേസന്വേഷിക്കുന്നത്.

റിപ്പോര്‍ട്ട്: ബഷീര്‍ കല്ലായി