ഹോക്കി മലപ്പുറം ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും തുടങ്ങും

Local News Sports

മലപ്പുറം : ഹോക്കി മലപ്പുറം ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും തുടങ്ങും.ജില്ലയില്‍ വ്യാപകമായി എല്ലാ വിദ്യാലയങ്ങളിലും ഹോക്കി ടീം ഉണ്ടാക്കുവാനും സംസ്ഥാന ഹോക്കിക്ക് മാതൃകയായി മലപ്പുറം ജില്ലയെ മാറ്റുവാനും ശ്രമിക്കുമെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് വി പി അനില്‍ പറഞ്ഞു. മലപ്പുറം ഹോക്കി അസോസിയേഷന്‍ സ്ഥാപിച്ച ഹോക്കി ഗോള്‍ പോസ്റ്റ് ഉദഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ഹോക്കി പ്രസിഡന്റ് ബഷീര്‍ അഹമ്മദ് മച്ചിങ്ങല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഹോക്കി രക്ഷാധികാരി പാലോളി അബ്ദുറഹിമാന്‍ മുഖ്യ പ്രഭാഷണം നടത്തി. മലപ്പുറം മാസ്റ്റേഴ്‌സ് ഹോക്കി പ്രസിഡന്റ് ഷാനവാസ് ബാബു, മലപ്പുറം ഹോക്കി സെക്രട്ടറി ഡോ. എം എസ് റിസ്് വി, ഒളിമ്പിക്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി മെമ്പര്‍ നൗഷാദ് മാമ്പ്ര , ഹമീദ് , എന്നിവര്‍ സംസാരിച്ചു. ഡിസംബര്‍ 9 ന് ചെമ്മങ്കടവ് പി എം എസ് എച്ച് എസ് എസില്‍ ജില്ലയിലെ യുപി സ്‌കൂളുകളുടെ ആണ്‍, പെണ്‍ ഹോക്കി ടീമുകളുടെ മത്സരം നടത്താനും യോഗം തീരുമാനിച്ചു.