ഹരിതയുടെ പരാതി; പികെ നവാസിനെ പോലീസ് അറസ്റ്റ് ചെയ്തു

Keralam News Politics

കോഴിക്കോട്: ലൈംഗികമായി അധിക്ഷേപിച്ചെന്ന ഹരിത പ്രവർത്തകരുടെ പരാതിയിൽ എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് നവാസിനെ പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യുവാനായി ചെങ്ങമനാട് പോലീസ് സ്റ്റേഷനിലേക്ക് എത്താൻ പറഞ്ഞ നവാസിനെ അവിടെ വെച്ച് അറസ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിനു ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ നവാസിനെ വിട്ടയക്കുകയും ചെയ്തു.

ജാമ്യം കിട്ടുന്ന വകുപ്പുകൾ ചുമത്തിയിരുന്നു നവാസിനെതിരെ കേസെടുത്തത്. അര്‍ധസത്യങ്ങളോ പൂർണമായി സത്യമല്ലാത്തതോ ആയ കാര്യങ്ങളാണ് ഈ വിഷയത്തിൽ പ്രചരിക്കുന്നതെന്നും അതിനാൽ തന്നെ തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള അവസരമാണിതെന്നുമാണ് അറസ്റ്റിനോട് നവാസ് പ്രതികരിച്ചത്. പാര്‍ട്ടി അധ്യക്ഷസ്ഥാനത്ത് നിന്നും ഒഴിയാൻ ആവശ്യപ്പെട്ടാൽ അനുസരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹരിത വനിതാ കമ്മീഷൻ നൽകിയ പരാതി പൊലീസിന് കൈമാറിയതിന്റെ അടിസ്ഥാനത്തിൽ ആഗസ്ത് 17 നാണ് വെള്ളയിൽ പൊലീസ് എംഎസ്എഫ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ വഹാബ്, പികെ നവാസ് എന്നിവർക്കെതിരെയുള്ള കേസെടുത്തത്.