പ്രവാസി മലയാളി ദുബൈയിൽ ഹൃദയാഘാതം മൂലം മരിച്ചു

Local News Pravasi

ദുബൈ: മലയാളി യുവാവ് ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് പേരാമ്പ്ര മുയിപ്പോത്ത് സ്വദേശി തിരുമംഗലത്ത് സുനീബ് (31) ആണ് ദുബൈയിലെ ആശുപത്രിയില്‍ ഓപ്പറേഷന്‍ തീയറ്ററിലെ ഡ്യൂട്ടിക്കിടെ ഹൃദയാഘാതം സംഭവിച്ചാണ് മരണപ്പെട്ടത്.

തിരുമംഗലത്തെ അബൂബക്കര്‍ – സൈനബ ദമ്പതികളുടെ മകനാണ്. ദുബൈയില്‍ തന്നെ ഫിസിയോതെറാപ്പിസ്റ്റായി ജോലി ചെയ്യുന്ന ജാസ്മിനാണ് ഭാര്യ.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.