ഉമ്മിനിയിൽ രണ്ട് പുലിക്കുഞ്ഞുങ്ങളിലൊന്നിനെ തള്ളപ്പുലി കൊണ്ടുപോയി

Local News

പാലക്കാട്: പുലിക്കുഞ്ഞുങ്ങളെ വച്ച് പുലിയെ പിടികൂടാനുള്ള വനം വകുപ്പിന്റെ ശ്രമത്തിനിടെ ഒരു കുട്ടിയെ തള്ളപ്പുലി കൊണ്ടുപോയി. ഇതോടെ പുലിയെ പിടികൂടാനുള്ള മൂന്നാം ദിവസവത്തെ ശ്രമവും വിഫലമായി. ശേഷിച്ച ഒരു കുഞ്ഞിനെ വനംവകുപ്പ് തിരികെ കൊണ്ടുപോയിരിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് പാലക്കാട് ഉമ്മിനിയിൽ അടഞ്ഞുകിടക്കുന്ന വീട്ടിൽ നിന്ന് ജനിച്ച് അധികമാകാത്ത 2 പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. മക്കളെ തേടി മൂന്നു തവണ പുലി എത്തിയതായി വനംവകുപ്പിന്റെ ക്യാമറയിൽ പതിഞ്ഞിരുന്നു.