ക്ലാസുകൾ ഷിഫ്റ്റായി, സമാന്തരമായി ഓൺലൈൻ ക്ലാസ്സുകളും; തീരുമാനങ്ങൾ അറിയിച്ച് വിദ്യാഭ്യാസ മന്ത്രി

Education Keralam News

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങൾ തുറക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഷിഫ്റ്റ് ആയി ക്ലാസുകൾ നടത്തുമെന്നും മുഴവൻ വിദ്യാർത്ഥികൾക്കും മാസ്ക് നിര്ബന്ധമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ചുള്ള ബാക്കി കാര്യങ്ങൾ തീരുമാനിക്കുന്നതിനായി ഉദ്യോ​ഗസ്ഥതല ചര്‍ച്ച രണ്ട് ദിവസത്തിനുള്ളിൽ നടത്തുമെന്നും വിദ്യാഭ്യാസവകുപ്പും ആരോ​ഗ്യവകുപ്പും കൂടിചേർന്നാണ് ഈ വിഷയത്തിൽ തീരുമാനം എടുക്കുന്നതെന്നും മന്ത്രി അറിയിച്ചു.

സ്കൂൾ ബസുകളും അണുവിമുക്തമാക്കും. വിദ്യാർത്ഥികൾക്കായി ബസുകൾ ഇല്ലാത്ത സ്കൂളുകൾക്ക് പ്രത്യേക സംവിധാനം കൊണ്ടുവരും. സ്കൂളുകളിൽ ക്ലാസുകൾ നടക്കുന്നതിനോടൊപ്പം ഓൺലൈൻ ആയുള്ള ക്ലാസ്സുകളും തുടരും. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുള്ള ആശങ്ക പരിഹരിക്കുമെന്നും ഇതിനു വേണ്ടി അധ്യാപക സംഘടനാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.