ഇനി കെ.എസ്.ആർ.ടി.സി യാത്രക്കാരുടെ എണ്ണമെടുക്കാൻ ഇൻപെക്ടർമാരെ നിയമിക്കുന്നു

Keralam News

കെ.എസ്.ആർ.ടി.സിയിലെ യാത്രക്കാരുടെ എണ്ണമെടുക്കാൻ എല്ലാ പ്രധാന പോയിന്റുകളിലും ഇൻപെക്ടർമാരെ നിയമിക്കുന്നു. ദിവസവും രാവിലെ 6 മണി മുതൽ വൈകീട്ട് 9 മണിവരെയാണ് ഈ പരിശോധന ഉണ്ടായിരിക്കുക. വരുമാനം ലഭിക്കാത്ത സർവീസുകൾ തുടരേണ്ടെന്ന മാനേജ്‌മന്റ് തീരുമാനത്തെ തുടർന്നാണ് പുതിയ നടപടി.

ഇതിനിടെ സർക്കാരിന് കെ.എസ്.ആർ.ടി.സി.സി എം.ഡിയുടെ ലേ ഓഫ് നിർദേശം ലഭിച്ചിട്ടില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കി. കെ.എസ്.ആർ.ടി.സി.യിൽ കൂടുതലായുള്ള ജോലിക്കാരെ സർവീസിൽ നിന്നും പിരിച്ചു വിടുന്നതുൾപ്പെടെയുള്ള വിഷയങ്ങളാണ് ലേ ഓഫ് നിർദേശത്തിലുള്ളത്. ഇത് ലഭിച്ചാൽ പരിശോധിച്ചതിനു ശേഷം ഉചിതമായ തീരുമാനം എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

നിലവിൽ കെ.എസ്.ആർ.ടി.സി സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും ഈ രീതിയിൽ നീങ്ങുന്നത് ബുദ്ധിമുട്ടാണെന്നും മന്ത്രി പറഞ്ഞു. ഈ സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യാനാണ് നാലായിരത്തോളം ജീവനക്കാരെ ലേ ഓഫ് ചെയ്യണമെന്ന് സി.എം.ഡി നിർദേശിച്ചത്. ജീവനക്കാരുടെ ഭിപ്രായം കൂടെ പരിഗണിച്ച ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കൂവെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.