സ്വർണ്ണ വിലയിൽ വൻ കുതിപ്പ് ; ഒറ്റ ദിവസം പവന് 800 രൂപ കൂടി

Keralam News

കൊച്ചി: സ്വർണ വിലയിൽ വൻ കുതിപ്പ്. ഗ്രാമിന് 100 രൂപയും പവന് 800 രൂപയും കൂടി. നിലവിൽ ഒരു പവന് 37,440 രൂപയാണ് വില. രണ്ടു വർഷത്തിനിടെ സ്വർണത്തിന്റെ വില ഒറ്റ ദിവസം ഇത്രയും കൂടുന്നത് ആദ്യമാണ്. റഷ്യ – ഉക്രൈൻ സംഘർഷ സാധ്യതയെ തുടർന്ന് അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലക്കയറ്റമാണ് സ്വർണ്ണ വില കൂടാൻ കാരണം.