പരിയാപുരത്തെ ഡീസൽ ചോർച്ചകിണറുകളിലെത്തിയ ഡീസൽ കത്തിച്ചുകളയും

Local News

അങ്ങാടിപ്പുറം: പരിയാപുരത്ത് ടാങ്കർലോറി അപകടത്തെ തുടർന്ന് മലിനമായ കിണറുകളിലെ ഡീസൽ ഇന്ന് കത്തിച്ചുകളയും. വ്യാപനം ഒഴിവാക്കാനുള്ള അടിയന്തര നടപടിയുടെ ഭാഗമായാണിത്. ഇന്നലെ എഡിഎം എൻ.എം.മെഹറലിയുടെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിലാണ് തീരുമാനമെടുത്തത്. ഫയർഫോഴ്സ്, പൊലീസ് സംഘം ഇന്ന് രാവിലെ 10ന് പരിയാപുരത്തെത്തും. തഹസിൽദാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ മേൽനോട്ടം വഹിക്കും. ടാങ്കറുകളിൽ ഡീസൽ കലർന്ന ജലം നീക്കംചെയ്യുന്ന പ്രവൃത്തി മഴ ശമിച്ച ശേഷം തുടരും.

ഡീസൽ ചോർച്ചയുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യുന്നതിന്
പെരിന്തൽമണ്ണ ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാൻ എസ്.സൂരജ് ഇന്ന് രാവിലെ 10ന് വിവിധ വകുപ്പ് അധികൃതരുടെ യോഗം വിളിച്ചിട്ടുണ്ട്. പെട്രോളിയം കമ്പനി അധികൃതരും ഇരകളായവരും ജനകീയ സമിതി ഭാരവാഹികളും യോഗത്തിൽ പങ്കെടുക്കും.