പന്തീരങ്കാവ് അപകടം : മരിച്ചത് മടവൂർ സ്വദേശികളായ ദമ്പതികൾ

Keralam News

കോഴിക്കോട്: പന്തീരങ്കാവ് ബൈപ്പാസില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മരിച്ചത് മടവൂര്‍ സ്വദേശികളായ ദമ്പതികളാണ് . മടവൂര്‍ ചക്കാലക്കല്‍ എതിരംമല കൃഷ്ണന്‍കുട്ടി (54), ഭാര്യ സുധ (45) എന്നിവരാണ് മരിച്ചത്. ഇവരുടെ മകന്‍ അരുണ്‍ (21), കാര്‍ ഡ്രൈവര്‍ എന്നിവരടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

ദേശീയപാത ബൈപ്പാസിലെ അറപ്പുഴ പാലത്തിനു സമീപം വയല്‍ക്കരയില്‍ വ്യാഴാഴ്ച വൈകിട്ടാണ് അപകടം നടന്നത്. എറണാകുളത്ത് പഠിക്കുന്ന ഇളയ മകന്‍ അഭിജിത്തിനെ അവിടെ കൊണ്ട്‌വിട്ട് തിരിച്ചു വരികയായിരുന്നു കൃഷ്ണന്‍കുട്ടിയും കുടുംബവും.