വഴി ചോദിക്കാനെന്ന വ്യാജേന എത്തിയ ശേഷംമാലപൊട്ടിച്ച്‌ കടന്നുകളഞ്ഞ യുവാവ് പിടിയില്‍

Crime India Local News

കോയമ്പത്തൂർ : വഴി ചോദിക്കാനെന്ന വ്യാജേന എത്തിയ ശേഷം മാലപൊട്ടിച്ച്‌ കടന്നുകളഞ്ഞ യുവാവ് പിടിയില്‍. കോയമ്പത്തൂര്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഫൈസല്‍ റഹ്മാനാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം കുനിയമത്തൂർ കെജികെ റോഡിലെ പലചരക്കുകടയിലാണ് സംഭവം നടന്നത്. വഴി ചോദിക്കാനെന്ന വ്യാജേന ഇരുചക്ര വാഹനത്തിലെത്തിയ രണ്ടംഗ സംഘം കടയിലേക്ക് കയറുകയും ഉടമയായ ധനലക്ഷ്മിയുടെ അഞ്ചര പവന്‍ തൂക്കമുള്ള സ്വര്‍ണമാല പൊട്ടിച്ച്‌ രക്ഷപ്പെടുകയുമായിരുന്നു. ധനലക്ഷ്മിയുടെ കരച്ചില്‍ കേട്ട് ഭര്‍ത്താവും സുഹൃത്തുക്കളും എത്തിയപ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു.