വൈറ്റിലയിലെ ലോട്ടറിക്കടയിൽ കൃത്രിമ തിരക്കുണ്ടാക്കി 20000 രൂപ കവർന്ന പ്രതി പിടിയിൽ

Crime Keralam News

വൈറ്റില : ലോട്ടറി കടയില്‍ കൃത്രിമ തിരക്കുണ്ടാക്കി 20,000 രൂപ കവര്‍ന്ന സംഘത്തിലെ ഒരാള്‍ പോലീസ് പിടിയില്‍. തമിഴ്‌നാട് തിരുച്ചിറപ്പള്ളി തായന്നൂര്‍ പുന്‍ഗണുര്‍ റാംജി നഗര്‍ കട്ടൂര്‍ കുമരേശന്‍ സെല്‍വരാജ്‌ (42)ആണ്‌ പിടിയിലായത്. സംഘത്തിലെ ബാക്കി മൂന്നുപേര്‍ കടന്നുകളഞ്ഞതായി പോലീസ് അറിയിച്ചു.

ഹബ്ബിലേക്കുള്ള വഴിയിലെ ലോട്ടറിക്കടയിലാണ് സംഭവം. കൃത്രിമമായി തിരക്കുണ്ടാക്കിയ സംഘം കടയിലെ ജീവനക്കാരുടെ ശ്രദ്ധ മാറ്റിയശേഷം മേശവലിപ്പില്‍നിന്ന്‌ പണം കവരുകയായിരുന്നു.