ഫ്രിഡ്ജിൽ നിന്ന് ഷോക്കേറ്റു വയോധിക മരിച്ചു

Breaking Local News

തിരുന്നാവായ : ഫ്രിഡ്ജിൽ നിന്ന് ഷോക്കേറ്റു വയോധിക മരിച്ചു.പാൽ എടുക്കുന്നതിനു വേണ്ടി ഫ്രിഡ്ജ് തുറന്ന വയോധിക ഷോക്കേറ്റു മരിച്ചു. വൈരങ്കോട് അല്ലൂർ തച്ചംപറമ്പിൽ ബാലൻ്റെ ഭാര്യ സരോജിനി (70 ) യാണ് മരണപ്പെട്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല .സംസ്കാരം ഇന്ന് ( ഞായർ ) രാവിലെ എട്ടിന് വീട്ടുവളപ്പിൽ . മക്കൾ: പ്രഭാകരൻ എന്ന മാനു, പ്രമോദ്, പ്രസന്ന, പ്രമീള, ബേബി, ബീന . മരുമക്കൾ: കുഞ്ഞുകുട്ടൻ, ബാബു രാജ് , ഉണ്ണി, കൃഷ്ണ കുമാർ, സ്മിത, രമ്യ.