ജീവനക്കാർക്ക് പുതുവർഷ സമ്മാനമായി ഒരു കോടിയുടെ ബോണസ് നൽകി ആപ്പിൾ

International News

പുതുവർഷത്തിൽ തിരഞ്ഞെടുത്ത ചില ജീവനക്കാരെ ഒരു കോടി രൂപയോളം വരുന്ന തുക ബോണസ്) ആയി പ്രഖ്യാപിച്ച് ആപ്പിൾ. തങ്ങളുടെ വിദഗ്ധരായ ചില തൊഴിലാളികളെ നിലനിർത്തുക എന്ന ലക്‌ഷ്യം മുന്നിൽ കണ്ടാണ് ആപ്പിളിന്റെ നടപടി. $50,000 മുതൽ $180,000 വരെയാണ് ആപ്പിൾ പ്രഖ്യാപിച്ചിട്ടുള്ള ബോണസ് തുകകൾ. ജോലിയിലെ പ്രകടനം കണക്കിലെടുത്താണ് ബോണസിന് അർഹരായവരെ കമ്പനി തീരുമാനിച്ചിട്ടുള്ളത്.

ഇൻസ്റ്റഗ്രാം, വാട്ട്സ്ആപ്പ്, ഫേസ്‌ബുക്ക് എന്നീ കമ്പനികളുടെ മാതൃസ്ഥാപനമായ മെറ്റയും ആപ്പിളും തമ്മിലുള്ള വിപണിയിലെ മത്സരം പരസ്പരം ജീവനക്കാരെ കൊത്തിക്കൊണ്ടു പോവുന്ന അവസ്ഥയിലേക്ക് മാറുന്ന സാഹചര്യത്തിലാണ് ആപ്പിളിന്റെ നടപടി.

കമ്പനിയിൽ തുടരാൻ ജീവനക്കാർക്ക് പ്രചോദനം പകരുക എന്നതാണ് ഈ സർപ്രൈസ് ബോണസ് പാക്കേജിന്റെ ലക്ഷ്യം.