ദേശീയ പാതയിലെ ടോള്‍ പിരിവിനെ പിന്തുണച്ച് കേന്ദ്രം ഹൈക്കോടതിയില്‍

India News

കൊച്ചി: ദേശീയ പാതയിലെ ടോളിനെ പിന്തുണച്ച് കേന്ദ്രസർക്കാർ‍ ഹൈക്കോടതിയിൽ. ദേശീയപാത 544 ല്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് അവസാനിപ്പിക്കണമെന്ന ഹൈക്കോടതിയിലെ ഹര്‍ജി തള്ളണമെന്നാണ് ദേശീയപാത അതോറിറ്റിയുടെ ആവശ്യം.

ടോൾ പിരിയ്ക്കാനും അത് പുതുക്കി നിശ്ചയിക്കാനും തങ്ങൾക്ക് അവകാശമുണ്ടെന്നും ദേശീയപാത 544 ന്‍റെ നി‍ർമാണച്ചെലവ് 721 കോടിയെന്ന വാദം ശരിയല്ലെന്നും ഒരു ശതമാനം നിർമാണ പ്രവർത്തനങ്ങൾ മാത്രമാണ് പൂർത്തിയാക്കാനുളളതെന്നും കേന്ദ്ര സർക്കാർ മാനദണ്ഡ പ്രകാരമുളള നിലവാരം ദേശിയ പാതയ്ക്കുണ്ടെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുണ്ട്.