ന്യൂയോർക്ക് ടൈംസിൽ ഇടം നേടി നായാട്ട്

Entertainment Keralam News

രാജ്യാന്തര പ്രസിദ്ധീകരണമായ ന്യൂയോർക്ക് ടൈംസിൽ ഇടം നേടി മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത മലയാള ചലച്ചിത്രം നായാട്ട്. ഈ മാസം തീർച്ചയായും കണ്ടിരിക്കേണ്ട അഞ്ചു സിനിമകളുടെ പട്ടികയിലാണ് ന്യൂയോർക്ക് ടൈംസ് നായാട്ടിനെയും ഉൾപ്പെടുത്തിയിരിക്കുന്നത്.

ഒടിടി റിലീസ് ചെയ്ത അഞ്ചു സിനിമകളാണ് പട്ടികയിൽ ഉണ്ടായിരുന്നത്. അലാ എഡ്ഡിന്‍ അല്‍ജെം സംവിധാനം ചെയ്ത ദ അണ്‍നോണ്‍ സൈന്റ, മാഗ്നസ് വോണ്‍ ഹോണിന്റെ സ്വെറ്റ്, മരിയോ ബാസ്‌റ്റോസിന്റെ എയര്‍ കണ്ടീഷണര്‍, മരിയാ പാസ് ഗോണ്‍സാല്‍വസ് എന്നെ സിനിമകളാണ് നായാട്ടിനോടൊപ്പം നിർദേശിച്ച സിനിമകളുടെ പട്ടികയിലുള്ളത്.

നിലവിൽ നായാട്ട് മറ്റു ഭാഷകളിലേക്ക് കൂടെ റീമേക്ക് ചെയ്യാനുള്ള ഒരുക്കത്തിലാണ്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലേക്കാണ് നായാട്ട് റീമേക്ക് ചെയ്യാനുദ്ദേശിക്കുന്നത്. തമിഴിൽ ഗൗതം വാസുദേവ് ചിത്രം സംവിധാനം ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ട്. മറ്റു പതിപ്പുകളിലെ സംവിധായകരെയോ മാറ്റ് അണിയറപ്രവർത്തകരെ കുറിച്ചോ തീരുമാനമായിട്ടില്ല.

കോവിഡ് കാലഘട്ടത്തിലും തീയേറ്ററുകളിൽ റിലീസ് ചെയ്‌ത്‌ മികച്ച അഭിപ്രായം നേടിയ ചിത്രം പിന്നീട് നെറ്റ്ഫ്ലിക്സിൽ റീറിലീസ് ചെയ്യുകയായിരുന്നു. ഷാഹി കബീർ തിരക്കഥ എഴുതിയ ചിത്രം ജോജു ജോർജിനും നിമിഷയ്ക്കും കുഞ്ചാക്കോ ബോബനും ഏറെ പ്രശംസ നേടികൊടുത്തിരുന്നു.