ഏറ്റവുംകൂടുതല്‍ ഹജ് തീര്‍ഥാടകരുള്ള മലബാറിലെ സ്ത്രീകള്‍ക്ക് സുഖയാത്രക്കായി നിര്‍മിച്ചത് 8.20കോടിയുടെ കെട്ടിടം ഉദ്ഘാടനം ചെയ്തു

Keralam Local News Religion

മലപ്പുറം: ഏറ്റവുംകൂടുതല്‍ ഹജ് തീര്‍ഥാടകരുള്ള മലബാറിലെ സ്ത്രീകള്‍ക്ക് സുഖയാത്രക്കായി നിര്‍മിച്ചത് 8.20കോടിയുടെ കെട്ടിടം ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഹജ് തീര്‍ഥാടകരുള്ള മലബാര്‍ മേഖലയിലെ വനിതാ തീര്‍ത്ഥാടകര്‍ക്ക് സുഖമമായ യാത്ര ഒരുക്കുന്നതിനായി 8.20 കോടി രൂപ ചെലവഴിച്ചു നിര്‍മിച്ച കെട്ടിടം തുറന്നുകൊടുത്തു. കരിപ്പൂരിലെ ഹജ്ജ് ഹൗസ് വനിതാ ബ്ലോക്ക് കെട്ടിടം
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ, കായിക, വഖഫ്, ഹജ്ജ് തീര്‍ത്ഥാടന വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. കരിപ്പൂര്‍ ഹജ്ജ് ഹൗസിലാണു നവീനമായ രീതിയില്‍ വനിതാ തീര്‍ഥാടകര്‍ക്കായി പുതിയ കെട്ടിടം നിര്‍മിച്ചത്.

ഏറ്റവും കൂടുതല്‍ തീര്‍ഥാടകരുള്ള മലബാര്‍ മേഖലയില്‍ അറുപത് ശതമാനത്തോളം വരുന്ന വനിതാ തീര്‍ത്ഥാടകര്‍ക്ക് സുഖമമായ യാത്ര ഒരുക്കുന്നതിനായാണു ഇത്രയധികം കോടിരൂപ ചെലവഴിച്ചു പുതിയ കെട്ടിടം നിര്‍മിച്ചതെന്നാണു അധികൃതര്‍ പറയുന്നു. 31094 സ്‌ക്വയര്‍ഫീറ്റില്‍ മൂന്ന് നിലകളിലായി നിര്‍മിച്ച വനിതാ ബ്ലോക്കില്‍ ശാരീരിക പ്രയാസം നേരിടുന്നവര്‍ക്കും രോഗികള്‍ക്കും പ്രത്യേക സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

എ.സി. നോണ്‍ എ.സി ഡോര്‍മറ്ററികളും, നിസ്‌ക്കാര മുറികളും, റിസപ്ഷന്‍, കഫറ്റേരിയ, ടോയ്‌ലറ്റ് എന്നിവയും മികച്ച രീതിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. 500 പേര്‍ക്ക് ഒരേ സമയം ഇവിടെ താമസിക്കുന്നതിനുള്ള സൗകര്യവുമുണ്ട്. ബേസ്‌മെന്റ് ഫ്‌ലോറില്‍ പാര്‍ക്കിംഗ് സംവിധാനവും അവിടെ നിന്ന് ലിഫ്റ്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. 2019-ലെ ഹജ്ജ് ക്യാമ്പിലാണ് പദ്ധതിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ശിലാസ്ഥാപനം നടത്തിയത്. കോവിഡിനുശേഷം 2022-ല്‍ ഹജ്ജ് തീര്‍ത്ഥാടനം പുനരാരംഭിച്ചപ്പോള്‍ വനിതാ ബ്ലോക്ക് പ്രവര്‍ത്തനത്തിന് സജ്ജമായിരുന്നുവെങ്കിലും കോഴിക്കോട് എയര്‍പോര്‍ട്ട് എംബാര്‍ക്കേഷന്‍ സ്റ്റേഷനായി തിരഞ്ഞെടുക്കാത്തതിനാല്‍ പ്രവര്‍ത്തനം നടത്താന്‍ സാധിച്ചില്ല.

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് നിര്‍മാണം ഏറ്റെടുത്ത് നടത്തിയത്. ടി.വി ഇബ്രാഹീം എം.എല്‍. എ ചടങ്ങില്‍ അധ്യക്ഷനായി. പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ , എം പിമാരായ ഡോ.എം പി അബ്ദുള്‍ സമദ് സമദാനി, ഇ.ടി മുഹമ്മദ് ബഷീര്‍, എം എല്‍ എ മാരായ പി ടി.എ റഹീം, പി.മുഹമ്മദ് മുഹ്‌സിന്‍, ഹജ്ജ് കമ്മി ചെയര്‍മാന്‍ മുഹമ്മദ് ഫൈസി, ജില്ലാ കലക്ടര്‍ വി ആര്‍ പ്രേംകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.