കേരളത്തില്‍ വന്‍ സാധ്യതകള്‍.. പോണ്ടിച്ചേരി കേന്ദ്ര സര്‍വ്വകലാശാലയിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു

Education News

വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിനായി നിരവധി സാധ്യതകളുമായി പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാല 2023 – 24 അധ്യയന വര്‍ഷത്തിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. UG/PG/MBA കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 31.. വിദ്യാര്‍ഥികളുടെ സൗകര്യാര്‍ത്ഥം റെഗുലര്‍ /ഹോളിഡേ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്.. അഡ്മിഷന് പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാല യുടെ കേരളത്തിലെ ഏക അഡ്മിഷന്‍ കേന്ദ്രമായ തിരൂര്‍ കെ കെ എം കോളേജില്‍ നേരിട്ട് എത്തുകയോ 0494 2420094 ,9526513344 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യുക

മലപ്പുറം: വന്‍ സാധ്യതകളോടെ പോണ്ടിച്ചേരി കേന്ദ്ര സര്‍വ്വകലാശാലയിലേക്ക് കേരളത്തിലെ ഏക അഡ്മിഷന്‍ സെന്ററില്‍ 2023-24 അധ്യയനവര്‍ഷത്തേക്കുള്ള യുജി, പി.ജി, എംബിഎ കോഴ്സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു.

ബിഎ ജേര്‍ണലിസം& മാസ് കമ്യൂണിക്കേഷന്‍, ബിഎ ഇംഗ്ലീഷ്, ബിഎ എക്കണോമിക്സ്, ബിഎ സോഷ്യോളജി, ബിഎ പൊളിറ്റിക്കല്‍ സയന്‍സ്, ബിഎ ഹിസ്റ്ററി, ബി.കോം, ബിബിഎ എന്നീ യു.ജി കോഴ്സുകളിലേക്കും എംഎ ഇംഗ്ലീഷ്, എംഎ ഹിന്ദി, എംഎ സോഷ്യോളജി, എം.കോം ഫിനാന്‍സ് എന്നീ പി.ജി കോഴ്സുകളിലേക്കും എംബിഎ മാര്‍ക്കറ്റിംഗ്, എംബിഎ ടൂറിസം, എംബിഎ ഇന്റര്‍നാഷണല്‍ ബിസിനസ്, എംബിഎ ഹോസ്പിറ്റല്‍ മാനേജ്മെന്റ്, എംബിഎ ഓപ്പറേഷന്‍സ് & സപ്ലൈ ചെയിന്‍ മാനേജ്മെന്റ് എന്നീ കോഴ്സുകളിലേക്കുമാണ് അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നത്.

റഗുലര്‍/ഹോളിഡേ/ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്കും ഇവിടെ സൗകര്യം ഉണ്ടായിരിക്കും. അഡ്മിഷന് കേരളത്തിലെ ഏക ഔദ്യോഗിക അഡ്മിഷന്‍ സെന്ററായ തിരൂര്‍ ബസ് സ്റ്റാന്റിന് സമീപം റിംഗ് റോഡില്‍ പ്രവര്‍ത്തിക്കുന്ന പോണ്ടിച്ചേരി യൂണിവേഴ്സിറ്റി സ്പോട്ട് അഡ്മിഷന്‍ സെന്ററില്‍ നേരിട്ടെത്തുക. വിശദവിവരങ്ങള്‍ക്ക് 0494 2420004, 9446513344, 9497100500, 9526513344, എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

അംഗപരിമിതര്‍ക്ക് 100% ഫീ ആനുകൂല്യം, വിധവകള്‍, ഭിന്നലിംഗക്കാര്‍, ഡിഫന്‍സ് ജീവനക്കാര്‍ എന്നിവര്‍ക്ക് 50% ഫീസിളവും എസ്്.സി/എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സ്‌കോളര്‍ഷിപ്പും യൂണിവേഴ്സിറ്റി നല്‍കുന്നു.

അപേക്ഷയുടെ അവസാന തീയതി ആഗസ്റ്റ് 31. കൂടാതെ പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയുടെ കോഴ്‌സുകള്‍ നടത്തുവാന്‍ താല്പര്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ഇതുസംബന്ധിച്ചു മലപ്പുറം പ്രസ്‌ക്ലബ്ബില്‍ നടന്ന പത്രസമ്മേളനത്തില്‍ കീഴേടത്തില്‍ നജീബ് (പോണ്ടിച്ചേരി യൂണിവേഴ്സിറ്റി സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍), പുരുഷോത്തമന്‍ തെക്കെപ്പാട്ട് (പ്രിന്‍സിപ്പാള്‍, കെ.കെ.എം. കോളേജ്), അശ്വതി (അക്കാദമിക് ഹെഡ്) എന്നിവര്‍ പങ്കെടുത്തു.