ഹൈദരലി തങ്ങള്‍ സ്‌നേഹം കൊണ്ട് സാമ്രാജ്യം സ്ഥാപിച്ച മഹാ വ്യക്തിത്വം : നൗഷാദ് മണ്ണിശ്ശേരി

Local News Politics

മലപ്പുറം : പാണക്കാട് സയ്യിദ് ഹൈദരലി തങ്ങള്‍ സ്‌നേഹം കൊണ്ട് സാമ്രാജ്യം സ്ഥാപിച്ച മഹാ വ്യക്തിത്വമായിരുന്നുവെന്ന് മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി. കോഡൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി താണിക്കല്‍ നടത്തിയ ഹൈദരലി തങ്ങള്‍ അനുസ്മരണ ചടങ്ങില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ കെ.എന്‍.എ ഹമീദ് മാസ്റ്റര്‍, എം.പി മുഹമ്മദ്, യൂസുഫ് തറയില്‍, ശിഹാബ് അരീക്കത്ത്, മുജീബ്.ടി. സബാഹ് പി, ഇഹ്‌സാന്‍, അജ്മല്‍ തറയില്‍, മുസ്തഫ താണിക്കല്‍, ജലീല്‍ വില്ലന്‍, സമീര്‍ വരിക്കോട്, ആമിര്‍ കോഡൂര്‍ പങ്കെടുത്തു.