ആള്‍ട്ടോ കാറിനും ദോസ്ത് പിക്കപ്പ് വാനിലും ഇടയില്‍ കുടുങ്ങി ബൈക്ക് യാത്രികനായ 19കാരന്‍ മരിച്ചു

Local News

മലപ്പുറം: ആള്‍ട്ടോ കാറിനും ദോസ്ത് പിക്കപ്പ് വാനിലും ഇടയില്‍ കുടുങ്ങി ബൈക്ക് യാത്രികനായ 19കാരന്‍ മരിച്ചു. മലപ്പുറം വാഴക്കാട് ഉല്‍പ്പം കടവ് ഭാഗത്താണ് അപകടം സംഭവിച്ചത്. കാറിനും ദോസ്ത് പിക്കപ്പിനും ഇടയില്‍പ്പെട്ടതാണ് അപകട കാരണം. അരീക്കോട് പൂങ്കുടി ചിറയിമ്മല്‍ സി.കെ സി അബുദുറഹിമാന്റെ മകന്‍ ജുബൈര്‍(19)ആണ് മരിച്ചത്. ഇന്നു വൈകിട്ട് നാലുമണിയോടുകൂടിയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. വാഴക്കാട് ഭാഗത്തുനിന്ന് കക്കോവ് ഭാഗത്തേക്ക് മരണ വീട്ടിലേക്ക് പോവുകയായിരുന്ന ബൈക്കും ആള്‍ട്ടോ കാറിനും ദോസ്ത് പിക്കപ്പ് വാനിലും ഇടയില്‍ കുടുങ്ങിയാണു അപകടം സംഭവിച്ചത്. ബൈക്കില്‍ രണ്ടുപേര്‍ ഉണ്ടായിരുന്നു. എന്നാല്‍ അപകടത്തില്‍ ജുബൈര്‍ തല്‍ക്ഷണം തന്നെ മരിച്ചു. കൂടെയുള്ള ആള്‍ക്ക് നിസ്സാര പരിക്കാണ് ഏറ്റത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി